മാറുന്ന സ്ഥലം മായുന്ന പേര്: ഒന്ന്
ബെയ്പുർ ഫിഷിംഗ് ഹാർബർ ഇരിക്കുന്ന സ്ഥലത്തെ പണ്ട് വിളിച്ചിരുന്നത് ഓലശ്ശേരി. ഓലം എന്ന വാക്കിന് കടൽ എന്ന് അർത്ഥo. ഈ വാക്ക് archaic അഥവാ പ്രയോഗലുപ്തം. കേരളം എന്ന് നാം ഇപ്പോൾ വിളിക്കുന്ന സ്ഥലം ഒറ്റ ദിവസം കൊണ്ട് ഉണ്ടായതാകാൻ വഴിയില്ല, നമ്മുടെ പൊതുബോധത്തിൽ അങ്ങനെയാണെങ്കിലും. ഓലശ്ശേരിയിൽ നിന്നും കരിംതിരുത്തിയിലേക്ക് കടവ് കടന്ന് ആളുകളും ചരക്കുകളും എത്തി. മൺസൂൺ മഴയിൽ ബേപ്പൂർ പുഴയിലൂടെ ഒലിച്ചിറങ്ങി അടിഞ്ഞു കൂടിയ എക്കലിന് കരി എന്ന് പറയുന്നു. ഇന്ന് അത് കരുവൻ തിരുത്തിയായി. പുഴയുടെ തീരത്ത് അടിഞ്ഞു കൂടിയ കറുത്ത മണ്ണിൽ നിന്നാണ് കരിം തിരുത്തി ഉണ്ടായത്. ഗൂഡല്ലൂർ മലകളിലെ കാടും മണ്ണും, കരിയിലയും; പുഴയുടെ, അതിലേക്ക് ചേരുന്ന ചെറുപുഴ ഇതെല്ലാം: ഇരിഞ്ഞിപ്പുഴ കുറുമ്പ പുഴ കാഞ്ഞിരപ്പുഴ പുന്നപ്പുഴ കരിമ്പുഴ വടക്കുമ്പാട് പുഴ. ഏതാണ്ട് 100 മൈൽ നീളം, 3000 ചതുരശ്ര കി. മി drainage area. ചുളിക, നിലമ്പൂർ, ബേപ്പൂർ പുഴ എന്നീ പേരിലും അറിയപ്പെടുന്നു. പുഴയുടെ തീരത്തെ ഗ്രാമ, പട്ടണങ്ങൾ ഇവയൊക്കെ: പോത്തുകൽ ചുങ്കത്തറ നിലമ്പൂർ മമ്പാട് ഇടവണ്ണ കാവനൂർ പേരകമണ്ണ അരീക്കോട് കിഴുപറമ്പ് എളമരം ചീക്കോട് വാ...