സ്ഥല നാമം: ഒന്ന്
അടൂർ: അടു + ഊർ. അടു= അടുത്ത്, ചേർന്ന്. ഊർ= ഊര്, ഊർഊർ. ഊർ സുമെറിയൻ വാക്ക്.
അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിലെ പട്ടണം. ആലപ്പുഴയിൽ നിന്നും എട്ട് കി.മി. അകലെ. കടൽ തീര പട്ടണം. അമ്പലം = ആളുകൾ കൂട്ടുന്ന സ്ഥലം, ചന്ത. അംബം, വെള്ളത്തെ കുറിക്കുന്നു.
ആര്യനാട്: തിരുവനന്തപുരം ജില്ല. നെടുമങ്ങാട് താലൂക്ക്. ഗ്രാമ പഞ്ചായത്ത്. ആര്യ = ശ്രേഷ്ഠം, മികച്ചത്.
ആര്യങ്കാവ്: കേരള തമിഴനാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. പുനലൂർ സമീപ പട്ടണം. കൊല്ലം - തിരുമംഗലം ദേശീയ പാത ഇതു വഴി കടന്നു പോകുന്നു. ആര്യങ്കാവ് ചുരം, പാലരുവി വെള്ളച്ചാട്ടം എന്നിവ ശ്രദ്ധേയമാണ്.
ആലം കോട്: ആലം= കടൽ (ശബ്ദ താരാവലി) ഏതു കുടിയേറ്റ സമൂഹം വഴി ഇത് ഭാഷയിലേക്ക് വന്നു എന്ന് അറിയില്ല.
1. തിരുവനന്തപുരം ജില്ല. ആറ്റിങ്ങൽ നഗരസഭ പരിധിയൽ.
ഉച്ചക്കട: തിരുവനന്തപുരം ജില്ല. പാറശ്ശാല ബ്ലോക്. കുളത്തൂർ ഗ്രാമ പഞ്ചായത്ത്. പൂവാർ, തിരുപുറം, ചെങ്കൽ എന്നിവ സമീപ ദേശങ്ങൾ.
ഉപ്പു തറ: വാണിമേൽ പഞ്ചായത്തിലെ സ്ഥലം. ട്രൈബൽ വില്ലേജ്. കോഴിക്കോട് ജില്ല
ഇതേ പേരിൽ ഒരു ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിൽ ഉണ്ട്.
ഉപ്പാലക്കൽ: കൊയിലാണ്ടിയിൽ ഉള്ള സ്ഥലം. ഉപ്പാലക്കൽ ഭഗവതി ക്ഷേത്രം പതിയാരക്കര, മണിയൂർ. ഉപ്പാലക്കൽ സർ നെയിം ആയിട്ടുള്ള നിരവധി പേർ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ കാണാം.
കണ്ണൂക്കര 1. കോഴിക്കോട് ജില്ലയിൽ. പിൻ 673102.
2. കണ്ണൂർ ജില്ലയിൽ, ചൊവ്വക്ക് സമീപം.
കാശ്മിക്കണ്ടി: കൊയിലാണ്ടി നഗരസഭാ പരധിയിലെ സ്ഥലം. ചൈനയിലെ കച്ചവടക്കാർ, അതും കശ്മീരി കമ്പിളിയുടെ വിൽപനക്കാർ തമ്പടിച്ച സ്ഥലം എന്ന സൂചന ആകാം. പന്തലയാനി കൊല്ലം തുറമുഖ പട്ടണം ആയിരുന്നല്ലോ. കാശ്മീരി ആടിൻ്റെ രോമം കൊണ്ടാണ് ഇത്തരം കമ്പിളി നെയ്യുന്നത്. കമ്പിളി പറമ്പ്, കമ്പിളി താഴം എന്നീ സ്ഥലങ്ങൾ കോഴിക്കോട്ട് ജില്ലയിൽ ഉണ്ട്. കശ്മീരിൽ നിന്നും വന്നവരുടെ അധിവാസ സ്ഥലം എന്ന സൂചനയും ആകാം. കശ്മീരജം = കശ്മീര ദേശത്ത് ഉണ്ടാകുന്നത്. കുങ്കുമപ്പൂവ്.
തവക്കര: കണ്ണൂർ, എറണാംകുളം ജില്ലകളിൽ. കണ്ണൂർ റെയിൽവെ സ്റ്റേഷൻ, മുനിസിപ്പൽ സ്റ്റേഡിയം, ബസ്സ് സ്റ്റാൻഡ് എന്നിവ തവക്കരയിലാണ്. പുതിയ കരയടയാളമായി മുൻചൊന്ന സ്ഥലങ്ങൾ ഉയർന്നപ്പോൾ പഴയതിന് മങ്ങലേറ്റു.
തവ എന്ന വാക്കിന് അത്ഥം ഇങ്ങനെയൊക്കെ: സഭ= അനേകം ആളുകൾ ഒന്നിച്ചു കൂടുന്ന സ്ഥലം. തവ എന്നത് പഴയ മലയാളം എന്ന് ശബ്ദതാരാവലി. പഴയ മലയാളം എന്തെന്ന് വ്യക്തമായ ധാരണ എവിടെയും കണ്ടില്ല. ഒരു പക്ഷെ മൂപ്പൻമാരെ നിയന്ത്രിക്കുന്ന നാട്ടുക്കൂട്ടം ആയിരിക്കാം. ഈ നാട്ടുക്കൂട്ടം കൂടിയ സ്ഥലമായിരിക്കാം തവക്കര. തവ= പലഹാരവും മറ്റും ഉണ്ടാക്കുന്ന വായവട്ടം കൂടിയ പാത്രം. ചുറ്റും കരയും നടുവിൽ ജലാശയവും അതിൻ്റെ വായ് കടലിലേക്ക് തുറന്നതും ആയ ഭൂപ്രകൃതിയെ തവക്കര എന്നു വിളിക്കാമല്ലോ.
തേവലക്കര: കൊല്ലം ജില്ല
Parappa (പരപ്പ): കാസർകോട് ജില്ല. - ചെറുപുഴ റോഡിൽ ഒടയഞ്ചാലിനും വെള്ളരിക്കുണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്നു. മലയോര മേഖലയായ പരപ്പ ഒരു കച്ചവട കേന്ദ്രം കൂടിയാണ്. പരപ്പ് എന്ന വാക്കിന് അത്ഥം: വിസ്താരം, കടൽ, പ്രചാരം എന്നൊക്കെയാണ് ശബ്ദതരാവലി നൽകുന്ന വ്യാഖ്യാനം. പരശുരാമൻ കടലിൽ നിന്നും വീണ്ടെടുത്തു എന്ന കഥ മലയാളിയുടെ പൊതു ബോധ ത്തിൽ ഉറച്ചതുകൊണ്ട് കടൽ വെപ്പ് ആറ്റു വെപ്പ് എന്നീ പ്രതിഭാസത്തെ അതിൻ്റെ തനതു രീതിയിൽ കാണാനുള്ള കഴിവ് ചോർത്തിയെടുത്തു. നൂറ്റാണ്ടുകൾ കൊണ്ട് ഉണ്ടാകുന്ന പ്രക്രിയ ചിലപ്പോൾ ഒറ്റ രാത്രികൊണ്ടും ഉണ്ടാകാം. അത് വഴിയേ വിവരിക്കുന്നുണ്ട്. കടൽ നിരപ്പിൽ നിന്നും 60 മീറ്റർ മുതൽ 500 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങൾ പരപ്പയിൽ ഉണ്ട്.
കണ്ണൂർ ജില്ലയിലും പരപ്പ. തളിപ്പറമ്പ് താലൂക്കിൽ. കോഴിക്കോട് ജില്ലയിൽ പഴയ ഫ്രാൻസിസ് റോഡ് കടന്നു പോകുന്ന തീര ദേശമാണ് പരപ്പിൽ. പരപ്പിൽ, പരപ്പേരി എന്നീ സ്ഥലങ്ങൾ വേറെയും ഉണ്ട്. ഇടുക്കി ജില്ലയിൽ, തേക്കിടി കൊച്ചി പാതയിൽ പരപ്പ്. തിരുവനന്തപുരം ജില്ല, കല്ലറ ഗ്രാമ പഞ്ചായത്തിലെ വാർഡ് പരപ്പില്‍.
ചാവക്കാട് നഗര പരിധിയിൽ മണത്തലയിൽ പരപ്പിൽ താഴത്ത് എന്ന സ്ഥലം. The word is derived from Tamil word பர, meaning to spread, expand. ഇതിൽ പരപ്പ ഏറെ പഴയ സ്ഥലം ആയിരിക്കാം, സംവൃതോകാര ചിഹ്നമായ ചന്ദ്രക്കല വരുന്നതിനും മുമ്പ് രേഖപ്പെട്ടത്.
പള്ളം = 1.താഴ്ന്ന ഭൂമി, കുഴി, താഴ്ച
2. ആറ്റിന് കരയിലുള്ള തോപ്പ്.
3. നടുതല.
ഈ പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ: -
1. Between Kottayam and Changanassery.
2. Another one is in Wdakkanchery in Thrissur District. Another one is in Pazhaysnnur Block of the same district. Third one is in Irinhalakkuda Block of the same district.
3. Pallam is an island in Andhra Pradesh.
4. Pallam is in Kanyakumari district of Tamil Nadu.
5. പള്ളം (పల్లం) is in East Godavari district of Andhra Pradesh.
6. Pallam is a fishing village of Karumkulam Grama Panchayat, Thiruvananthapuram district.
In the Malayalam lexicon there is no etymology. But according to Wikitionary its root is in Proto Indo-European (PIE). Direct records of PIE is not available. Its features are derived by linguistic reconstruction from Indo-European languages.
പാല: 1.കടൽ (ശബ്ദ തരാവലി) 2. പാലുള്ള ഒരു വൃക്ഷം. ഏഴിലം പാല, കമ്പിപ്പാല, 3.ഒരു ഇനം നെല്ല്. 4.ബോട്ട്, കപ്പൽ പായ, 5. പാഴ്ഭൂമി വാക്കിൻ്റെ ഉല്പത്തി അജ്ഞാതം. Out of Africa എന്ന് പരിണാമ ശാസ്ത്രജ്ഞർ വിളിക്കുന്ന ഹോമോ സാപിയൻ്റെ കുടിയേറ്റത്തിൻെറ ഇടനാഴിയാണ് മലബാർ തീരം. സഹ്യാദ്രിയുടെ അടിത്തട്ട് വരെ കടൽ വ്യാപിച്ചു കിടന്നു, BCE 2300 വരെ എന്ന് Philip Lake എന്ന ഭൂഗർഭ ശാസ്ത്രജ്ഞൻ തൻ്റെ Geography of South Malabar from River korappuzha to River Ponnani എന്ന ഗ്രന്ഥത്തിൽ.
സ്ഥലങ്ങൾ:
1.പാല നഗരസഭ, കോട്ടയം ജില്ലയിൽ. 2.പാലാഴിയും അതിലെ പാലയും കോഴിക്കോട് നഗരത്തിൽ. 3.പാലക്കാവ് ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ.
4. പാലക്കണ്ടി: കോഴിക്കോട് പട്ടണത്തിൻെറ പടിഞ്ഞാറൻ അരികിൽ എവിടെയോ ഉണ്ടായിരുന്ന സ്ഥലം. മാഞ്ഞുപോയി, surname അവശേഷിപ്പിച്ചുകൊണ്ട്. ഇത് കുടുംബപ്പേരായ പലരെയും പബ്ലിക് ഡോമൈനിൽ കാണാം.
മഞ്ഞക്കടവ്: മുക്കം ഗ്രാമ പഞ്ചായത്തിലെ സ്ഥലം. കോഴിക്കോട് ജില്ല.
മണക്കടവ്: കണ്ണൂർ ജില്ലയിലെ ഗ്രാമം.
മൂർക്കനാട്: ഒന്നിലധികം ഇടം. കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലയിൽ. മൂർക്കൻ പാമ്പ്, മൂർച്ചയുള്ളത്, അറിവില്ലത്തവൻ, ബാർബേറിയൻ. മിക്കവാറും exonym. അന്യ ദേശക്കാർ വിളിച്ച് ഉറച്ചത്. നിരപ്പില്ലാത്ത സ്ഥലം എന്നും ഉദ്ദേശം.
കോഴിക്കോട് - ഒളവണ്ണ പഞ്ചായത്തിലെ വാർഡ്.
മലപ്പുറം - പാലക്കാട് ജില്ലയുമായി അതിരിടുന്ന തൂതപ്പുഴയുടെ തീരത്തെ ഗ്രാമം. ഈ സ്ഥലം ഉൾപ്പെടുന്ന മൂർക്കനാട് ഗ്രാമ പഞ്ചായത്ത്.
തൃശ്ശൂർ - മുകുന്ദപുരം താലൂക്കിൽ. കരുവന്നൂർ, കാറളം എന്നിവ സമീപ ദേശങ്ങൾ.
യവനർകുളം
വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് സ്ഥലം. തവിഞ്ഞാൽ പഞ്ചായത്തിൽ. മാനന്തവാടിയിൽ നിന്നും രണ്ടു കിലോമീറ്റർ അകലെ. മൈസൂരിലേക്കുള്ള ചുരം പാതയിലാണ് മാനന്തവാടി. ഒരു പക്ഷെ, കുരുമുളകിന് വന്ന പടിഞ്ഞാറൻ നാടുകളിലെ വണിക്കുകളായ റോമൻ, ഗ്രീക്, പശ്ചിമേഷൃൻ കച്ചവട സംഘങ്ങളുടെ അധിവാസ കേന്ദ്രത്തെ സൂചിപ്പിക്കുന്നതാവാം. മേൽപ്പറഞ്ഞ സ്ഥലക്കാരെ പൊതു വെ യവനർ എന്ന് വിളിച്ചിരിക്കാം.
വെപ്പി= ഇന്നത്തെ വൈപ്പിൻ. 1779 - അച്ചടിച്ച Grammar of Malabar Language എന്ന പുസ്തകത്തിൽ വെപ്പി. Author -Robert Drummond എന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥന്. Internet archive -ൽ ലഭ്യം.
വെള്ളനാട്: തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്. നെടുമങ്ങാട് താലൂക്കിൽ. പേരിലെ വെള്ള വെള്ളം ആകാം, അല്ലെങ്കിൽ വെളിച്ചം ആകാം. ആര്യനാട്, പൂവച്ചൽ, കുറ്റിച്ചാൽ, അരുവിക്കര, വിളപ്പിൽ എന്നിവ സമീപ ദേശങ്ങൾ. വെള്ളം എന്ന വാക്ക് proto-dravidian വെൾ - അം എന്നതിൽ നിന്നും നിഷ്പന്നം. പ്രോടോദ്രവിഡയൻ എന്ന വാക്കിനെക്കാൾ ഉത്തമം ആദി തമിഴ് എന്നു പറയുന്നതാണ്. മൂല ദ്രാവിഡ ഭാഷ. തെക്കേ ഇന്ത്യയിൽ ഉരുത്തിരിഞ്ഞു വന്ന ഈ ഭാഷ, ദ്രാവിഡരുടെ വരവിന് ശേഷം ഉണ്ടായതവണം.
Comments
Post a Comment